അണ്ണാ അനുയായി കെജ്രിവാള്‍ വോട്ട് ചെയ്യാതെ “മുങ്ങി” വെട്ടിലായി

single-img
29 February 2012

ഇന്നലെ ആറാംഘട്ട വോട്ടെടുപ്പു നടന്ന യു.പിയില്‍ വോട്ട്‌ രേഖപ്പെടുത്താതെ ഗോവയില്‍ ലോക്‌പാല്‍ ബില്‍ വിരുദ്ധര്‍ക്കെതിരേ പ്രചാരണത്തിനു പോകാന്‍ ശ്രമിച്ച അണ്ണാ ഹസാരെ സംഘാംഗം അരവിന്ദ്‌ കെജ്രിവാളിനെ ജനക്കൂട്ടം തടഞ്ഞ്‌ വോട്ട്‌ ചെയ്യിക്കാന്‍ ശ്രമിച്ചു.തുടര്‍ന്ന് യാത്ര മാറ്റി തിടുക്കപ്പെട്ട് ബൂത്തിലെത്തിയെങ്കിലും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ കെജ്‌രിവാളിന് വോട്ടുചെയ്യാനായില്ല.വോട്ട് ചെയ്യാതെ ഗോവയില്‍ അണ്ണാ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു കെജ്‌രിവാള്‍. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കെജ്‌രിവാള്‍ വെട്ടിലായി
തന്റെ കൈയില്‍ തിരഞ്ഞടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്നും, ഇതിനു മുമ്പ് എല്ലാ തിരഞ്ഞെടുപ്പുകളിലും താന്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും പറഞ്ഞ കെജ്രിവാള്‍ ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്നും പറഞ്ഞു.

അഞ്ചു സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനെതിരെ പ്രചാരണം നടത്തുമെന്ന്‌ അണ്ണാ ഹസാരെ സംഘം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു കെജ്രിവാളിന്റെ ഗോവ യാത്ര.