സോണിയാഗാന്ധി പരിശോധനയ്ക്കായി വിദേശത്തേക്ക് പോയി

single-img
28 February 2012

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പരിശോധനയ്ക്കായി വിദേശത്തേക്ക് പോയി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് സോണിയ ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ഇതിന്റെ തുടര്‍പരിശോധനയ്ക്കായിട്ടാണ് അവര്‍ വിദേശത്തേക്ക് പോയത്. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷ തിരിച്ചെത്തുമെന്ന് ജനാര്‍ദ്ധന്‍ ദ്വിവേദി അറിയിച്ചു. പതിവുപരിശോധനയാണെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏത് രാജ്യത്തേക്കാണ് പോയതെന്നോ ഏത് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തുകയെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ സോണിയയുടെ ശസ്ത്രക്രിയയുടെ വിവരങ്ങളും പാര്‍ട്ടി പുറത്തുവിട്ടിരുന്നില്ല. അവരുടെ സ്വകാര്യതയാണ് അതെന്നായിരുന്നു വാദം.