വിളപ്പില്‍ശാല: കേന്ദ്രസേനയുടെ സുരക്ഷ ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍

single-img
27 February 2012

വിളപ്പില്‍ ശാല മാലിന്യപ്ലാന്റ് തുറക്കുന്നതിന് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ഡിഐജിയെയും കക്ഷിചേര്‍ക്കണമെന്നും കോര്‍പ്പറേഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിളപ്പില്‍ പഞ്ചായത്ത് നാളെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. പഞ്ചായത്ത് അധികൃതര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം.