മനപ്പൂര്‍വം സച്ചിനെ തടഞ്ഞിട്ടില്ല: ബ്രെറ്റ് ലീ

single-img
27 February 2012

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ സച്ചിനെ റണ്ണൗട്ടാക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ വഴി മുടക്കിയിട്ടില്ലെന്ന് ബ്രെറ്റ് ലി. റണ്ണിനായി ഓടിയ സച്ചിനു മുന്നില്‍ ബ്രെറ്റ് ലി മനപ്പൂര്‍വം നിന്നെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു. സച്ചിന്‍ റണ്ണിനായി ഓടിയപ്പോള്‍ മനപ്പൂര്‍വം വഴി തടസപ്പെടുത്തിയിട്ടില്ലെന്ന് ലി ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം, ബ്രെറ്റ് ലീയുടെ പ്രവര്‍ത്തനത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വിമര്‍ശിച്ചു. അറിയാതെയാണ് ബ്രെറ്റ് ലീ സച്ചിന്റെ വഴിമുടക്കിയതെന്ന് വിശ്വസിക്കുക അസാധ്യം. റണ്ണൗട്ടായത് സച്ചിനെ ഏറെ നിരാശനാക്കിയെന്നും ധോണി പറഞ്ഞു.