റബ്ബര്‍ ആഭ്യന്തരവിലയില്‍ പുരോഗതി

single-img
27 February 2012

ആഭ്യന്തര, വിദേശ വിപണികളില്‍ റബര്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഒമ്പത് മാസത്തിനിടയിലെ ഏറ്റവു മികച്ച നിലവാരം ദര്‍ശിച്ചത് ഓപ്പറേറ്റര്‍മാരെ റബറിലേക്ക് അടുപ്പിച്ചു. ടോക്കോമില്‍ കിലോഗ്രാ മിനു 340 യെന്നിലെ തടസം ഇതോടെ മറികടന്ന റബര്‍ 356-360 യെന്നിനെയാണ് പിടികൂടാന്‍ ഒരുങ്ങുന്നത്. ഇപ്പോഴത്തെ റേഞ്ചിലേയ്ക്ക് റബര്‍ ഉയരുമെന്ന കാര്യം ജനുവരിയില്‍ തന്നെ ഇതേ കോളത്തില്‍ വ്യക്തമാക്കിയിരുന്നു. ഇനി ഉടലെടുക്കുന്ന ബുള്ളിഷ് ട്രെന്‍ഡിന് റബറിനെ മാര്‍ച്ചില്‍ 396-400 യെന്നിലേയ്ക്ക് നയിക്കാനുള്ള ശ്രമം നടത്തും. ജപ്പാന്‍ മാര്‍ക്കറ്റിലെ ഉണര്‍വ് സീക്കോമിലും ചൈനീസ് വിപണിയായ ഷാങ്ഹായിലും റബറിന് ശക്തിപകര്‍ന്നു. തായ്‌ലന്‍ഡില്‍ റബര്‍ ക്ഷാമമുണ്ട്.
അതേ സമയം തായ് നാണയമായ ബാട്ടിന്റെ വിനിമയമൂല്യം മെച്ചപ്പെട്ടത് അവരുടെ കയറ്റുമതിയെ ബാധിച്ചു. മലേഷ്യയും ഇന്തോനേഷ്യയും തായ് സര്‍ക്കാരിന്റെ റബര്‍ സംഭരണത്തെ ഉറ്റ്‌നോക്കുകയാണ്.