ജയിച്ചു ജയിച്ച് റയല്‍

single-img
27 February 2012

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ജയത്തോടെ മുന്നേറ്റം തുടരുന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ബാക് ഫൂട്ട് ഗോളിലൂടെ റയോ വല്ലക്കാനൊയെ 1-0 നാണ് റയല്‍ കീഴടക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയും ജയമാഘോഷിച്ചു. എതിരാളിയുടെ ഗ്രൗണ്ടിലിറങ്ങിയ ബാഴ്‌സ ഒന്നിനെതിരേ രണ്ടു ഗോളിന് അത്‌ലറ്റികൊ മാഡ്രിഡിനെയാണ് കീഴടക്കിയത്. ലീഗില്‍ 24 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ പത്തു പോയിന്റ് മുന്നിലാണ്. റയലിന് 64 പോയിന്റും ബാഴ്‌സയ്ക്ക് 54 പോയിന്റുമാണുള്ളത്. 40 പോയിന്റുമായി വലന്‍സിയയും 35 പോയിന്റുമായി ലെവന്റയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.