പത്മനാഭ സ്വാമിക്ഷേത്രത്തിലെ സി നിലവറ തുറന്നു

single-img
27 February 2012

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സി നിലവറ കണക്കെടുപ്പിനായി തുറന്നു. തിരുവനന്തപുരം സബ് കോടതി പതിച്ച സീല്‍ അഭിഭാഷക കമ്മീഷണര്‍മാരെത്തി നീക്കം ചെയ്താണ് നിലവറ തുറന്നത്. ക്ഷേത്രത്തിലെ ദൈനംദിന ആവശ്യങ്ങള്‍ക്കും പ്രത്യേക ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കളാണ് സി നിലവറയില്‍ ഉള്ളത്. അതേസമയം അമൂല്യസമ്പത്ത് സംരക്ഷിക്കാന്‍ പുതിയ സംരക്ഷണ അറ നിര്‍മിക്കുന്നതിനെക്കുറിച്ച് മൂന്നാഴ്ചയ്ക്കകം സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് മൂല്യനിര്‍ണയ സമിതി പറഞ്ഞു. നാലാഴ്ചയ്ക്കകമാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഇതിന്റെ ചെലവുകള്‍ കണക്കാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കുകയായിരുന്നു.