ഓസ്‌കാറില്‍ ഹ്യൂഗോ തിളങ്ങുന്നു

single-img
27 February 2012

എണ്‍പത്തിനാലാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം തുടരുന്നു. ലോസ്ആഞ്ചല്‍സിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 11 നാമനിര്‍ദ്ദേശങ്ങളുമായി മത്സരിക്കുന്ന ‘ഹ്യൂഗോ’ ഇതുവരെ അഞ്ചു പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഹ്യൂഗോ ഇതുവരെ നേടിയത്. മാര്‍ട്ടിന്‍ സ്‌കോര്‍സസെയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് 3ഡി ചലച്ചിത്രമാണ് ഹ്യൂഗോ. ബ്രയാന്‍ സെലസ്‌നിക്കിന്റെ ‘ദ ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.