അനൂപ് ജേക്കബിനു 3,06,65670 രൂപയുടെ ആസ്തി

single-img
27 February 2012

പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനു 3,06,65670 രൂപയുടെ ആസ്തിയെന്നു വെളിപ്പെടുത്തല്‍. കൈവശമുള്ള പണം 35,000 രൂപ. ഭാര്യയുടെ കൈവശം 25000 രൂപയുണ്ട്. ബാങ്കിലുള്ളതും ഓഹരിയുമുള്‍പ്പെടെ അനൂപിന്റെ കൈവശം 9,88,170 രൂപയുണ്ട്. ഭാര്യയുടെ പേരില്‍ ബാങ്കിലുള്ളതും ഓഹരിയുമുള്‍പ്പെടെ 33,02,399 രൂപയുമുണ്ട്. ആശ്രിതരുടെ പേരില്‍ 1,04,420 രൂപയുണ്ട്. അനൂപിനു 21,000 രൂപയുടെയും ഭാര്യയ്ക്ക് 21 ലക്ഷം രൂപയുടെയും സ്വര്‍ണമുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബിന്റെ സമ്പാദ്യം 1.22 കോടി രൂപയാണ്. കൈവശമുള്ളത് 12,000 രൂപ. ഭാര്യയുടെ കൈവശം 9,000 രൂപ. വിവിധ ബാങ്കുകളിലായി 4,217 രൂപ നിക്ഷേപമുണ്ട്. കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 5,250 രൂപയുടെയും ഭാര്യയ്ക്ക് 5,000 രൂപയുടെയും ഓഹരിയുണ്ട്. എം.ജെയുടെ പേരില്‍ 6,200 രൂപ വിലമതിക്കുന്ന ഇരുചക്രവാഹനവും 4,65,000 രൂപ വിലമതിക്കുന്ന കാറുമുണ്ട്. ഭാര്യയുടെ പേരിലുള്ള ആകെ സ്വത്തിന്റെ മൂല്യം 6,64,550 രൂപയാണ്. നാമനിര്‍ദേശപത്രികാ സമര്‍പ്പണവേളയിലാണ് ഇരുസ്ഥാനാര്‍ഥികളും സ്വത്തുവിവരം വെളിപ്പെടുത്തിയത്.