പിറവം: യുഡിഎഫിനു പിന്തുണ നല്‍കാനുള്ള എന്‍എസ്എസ് തീരുമാനം നടപ്പാകില്ലെന്നു വിഎസ്

single-img
26 February 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ നല്‍കാനുള്ള എന്‍എസ്എസ് തീരുമാനം നടപ്പാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിലെ രണേ്ടാ മൂന്നോ നേതാക്കളുടെ അഭിപ്രായം നായര്‍ സമുദായത്തിലെ ഭൂരിപക്ഷവും അംഗീകരിക്കില്ല. ഇതു കാത്തിരുന്നു കാണാം. പിറവത്തു യുഡിഎഫ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം നടത്തി. ചട്ടലംഘനം നടത്തിയാല്‍പോലും പിറവത്തു യുഡിഎഫിനു ജയിക്കാനാവില്ല. ചട്ടലംഘനത്തിനും കള്ളവോട്ടു ചേര്‍ക്കലിനുമെതിരേ പരാതി നല്‍കിയിട്ടുണെ്ടന്നും അച്യുതാനന്ദന്‍ പറഞ്ഞു.