സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: കെ. സുധാകരന്‍

single-img
26 February 2012

ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യതയില്ലാത്ത സിപിഎമ്മിനെ, കണ്ണൂര്‍ ജില്ലയിലെ മുന്‍കാല പ്രവര്‍ത്തനം കണക്കിലെടുത്തു ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നു കെ. സുധാകരന്‍ എംപി. കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അക്രമത്തില്‍ പങ്കെടുത്തുവെന്ന് ആവര്‍ത്തിക്കുന്ന പി. ജയരാജനെതിരേ കൊലപാതക പ്രേരണാക്കുറ്റത്തിനു കേസെടുക്കണം.

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി മാറ്റിയപ്പോള്‍ താലിബാനിസമെന്നു പറഞ്ഞ പിണറായി വിജയന്‍ കണ്ണൂരിലെ കൊലയെക്കുറിച്ച് എന്തു പറയുന്നുവെന്നു വ്യക്തമാക്കണം. കണ്ണൂരിലേതു താലിബാനെ തോല്‍പ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ എല്ലാം സിപിഎം നിയന്ത്രണത്തിലാണ്. ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ സംഭവം ഇന്റലിജന്‍സിന്റെ പരാജയം തന്നെയാണ്. ഡിജിപി പോലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഭരണമാറ്റമുണ്ടാകുമ്പോള്‍ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിനു ലഭിക്കാന്‍ സാധാരണയായി സ്‌പെഷല്‍ ബ്രാഞ്ച് പുനഃസംഘടിപ്പിക്കാറുണ്ട്. എന്നാല്‍ കണ്ണൂരിലേതു പുനഃസംഘടിപ്പിക്കാനായില്ല.