തമിഴ്‌നാട്ടിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം ഡിഎംകെ സര്‍ക്കാരെന്ന് ജയലളിത

single-img
26 February 2012

തമിഴ്‌നാട്ടിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ഡിഎംകെ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ജയലളിത. വിവിധ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ജയലളിത വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വീണ്ടും ലോഡ്‌ഷെഡ്ഡിംഗിലേക്ക് തള്ളിവിട്ടത് ഇക്കാരണത്താലാണെന്നും ജയലളിത ആരോപിച്ചു. 2006 വരെ അധികാരത്തിലിരുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്നതില്‍ കരുണാനിധി സര്‍ക്കാര്‍ വീഴ്ച വരുത്തി. 206 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണ് കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ചതെന്നും ജയലളിത കുറ്റപ്പെടുത്തുന്നു. കടുത്ത വൈദ്യുത പ്രതിസന്ധിയെതുടര്‍ന്ന് ചെന്നൈയില്‍ രണ്ട് മണിക്കൂറും മറ്റിടങ്ങളില്‍ നാലു മണിക്കൂറും പവര്‍കട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മുതലാണ് ലോഡ്‌ഷെഡ്ഡിംഗ് നിലവില്‍ വരിക.