ഇന്ത്യ പുറത്തായി

single-img
26 February 2012

കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെങ്കിലും കിരീടം നേടാമെന്ന ടീം ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ 87 റണ്‍സിനു തോറ്റമ്പിയ ഇന്ത്യക്ക് ഇനി ഓസ്‌ട്രേലിയയില്‍നിന്നു മടങ്ങാനുള്ള തയാറെടുപ്പ് ആരംഭിക്കാം. ഓസ്‌ട്രേലിയയോട് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യ കളിമറന്നപ്പോള്‍ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനല്‍പോലും കാണാതെ പുറത്ത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. മറുപടിയായി ക്രീസിലെത്തിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് 39.3 ഓവറില്‍ 165 ന് അവസാനിച്ചു. ഇതോടെ ടെസ്റ്റിനും ട്വന്റി-20 ക്കും ശേഷം ഏകദിനത്തിലും നാണക്കേടു മാറാതെ ടീം ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കുന്നു. ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരം കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്.