ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവി ധോണി ഒഴിയണം: ബേദി

single-img
26 February 2012

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ അമര്‍ഷം പൂണ്ട് മുന്‍ ക്യാപ്റ്റനായ ബിഷന്‍ സിംഗ് ബേദി രംഗത്ത്. ധോണി ടെസ്റ്റ് ക്യാപ്റ്റന്‍സ്ഥാനം രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ ആവശ്യമായി വന്നിരിക്കുകയാണ്. ധോണിക്ക് ഇന്ത്യന്‍ ടീമിലെ ഐക്യവും ഒരുമയും നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹം സമ്പൂര്‍ണ പരാജയമാണ്. ഓസ്‌ട്രേലിയയില്‍ വച്ച് ടീമില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതും മുതിര്‍ന്ന താരങ്ങളുടെ ഇഷ്ടക്കേടിനു വഴിവച്ചതും അദ്ദേഹത്തിന്റെ പരാജയമാണെന്നും ബേദി കുറ്റപ്പെടുത്തി.