എംബസി കാര്‍ സ്‌ഫോടനം: ഇറാന്റെ പങ്കിനെക്കുറിച്ച് ഇന്ത്യക്കു വിവരം ലഭിച്ചെന്ന് ഇസ്രയേല്‍

single-img
26 February 2012

ന്യൂഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസി കാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇറാനു പങ്കുണെ്ടന്നതിന് ഇന്ത്യക്കു തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍. ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനായി ഇക്കാര്യം പരസ്യപ്പെടുത്താന്‍ ഇന്ത്യ മടിക്കുകയാണെന്നും മുതിര്‍ന്ന ഇസ്രേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹരാറ്റ്‌സ് ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. ലഭിച്ച തെളിവുകള്‍ ഇന്ത്യ സൂക്ഷിച്ചുവയ്ക്കുകയല്ല ചെയ്തതെ ന്നും ഇസ്രയേല്‍, യുഎസ് സംഘങ്ങളുമായി ഇന്ത്യ അന്വേഷണവിവരങ്ങള്‍ പങ്കുവച്ചിരുന്നെന്നും അന്വേഷണസംഘവുമായി ബന്ധമുള്ള ഈ ഉദ്യോഗസ്ഥന്‍ അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച മോട്ടോര്‍സൈക്കിളിന്റെ ഉറവിടം ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം ഇതിനകം കണെ്ടത്തിയിട്ടുണ്ട്. ആരാണ് ഇതു വാങ്ങിയതെന്നും വ്യക്തമാണ്. ആക്രമണകാരികള്‍ എന്നാണു ഡല്‍ഹിയില്‍ എത്തിയതെന്നും എങ്ങനെയായിരുന്നു അവരുടെ പ്രവര്‍ത്തനമെന്നും രഹസ്യാന്വേഷണവിഭാഗം കണെ്ട ത്തിയിട്ടുണ്ട്. അന്വേഷണത്തിന് അമേരിക്കയില്‍ നിന്നും ഇസ്രേയേലില്‍ നിന്നും ഏറെ സഹായങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.