അരുണ്‍കുമാറിന്റെ മൊഴി നിയമസഭാ സമിതി വീണ്ടും രേഖപ്പെടുത്തില്ല

single-img
26 February 2012

ഐസിടി അക്കാദമി ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന നിയമസഭാ സമിതി വി.എ. അരുണ്‍കുമാറില്‍നിന്നു വീണ്ടും മൊഴി എടുത്തേക്കില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ മൊഴി നേരത്തെ വിശദമായ രേഖപ്പെടുത്തിയ സാഹചര്യത്തിലാണു വീണ്ടും മൊഴി എടുക്കേണെ്ടന്നു തീരുമാനിച്ചതെന്നാണു സൂചന. മാര്‍ച്ച് രണ്ടിന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ സമിതി യോഗം ചേരാനിരിക്കെ ഇത്തരം കത്തു നല്‍കിയത് ഈ നിയമസഭാ സമ്മേളനത്തില്‍ നല്‍കേണ്ട റിപ്പോര്‍ട്ട് വൈകിപ്പിക്കാനാണെന്നാണു സമിതിയുടെ കണെ്ടത്തല്‍. മാര്‍ച്ച് രണ്ടിനു തയാറാക്കുന്ന റിപ്പോര്‍ട്ട് എട്ടിനു സ്പീക്കര്‍ക്കു നല്‍കാനാണു പദ്ധതി. നേരത്തെ അരുണ്‍കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

കൂടാതെ, അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി എന്നിവരുടെ മൊഴിയും എടുത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കുന്നതു പിറവം ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന പ്രതിപക്ഷത്തിന്റെ ഭയം മൂലം റിപ്പോര്‍ട്ട് നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണു നടപടിയെന്നും സമിതി കരുതുന്നു.