ശസ്ത്രക്രിയയ്ക്കുശേഷം രോഗി മരിച്ചു; ആശുപത്രിയുടെ അനാസ്ഥയെന്ന് പരാതി

single-img
25 February 2012

എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ കൈമുട്ട് ശസ്ത്രക്രിയയ്ക്കു ശേഷം പുനലൂര്‍ സ്വദേശിയായ രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ശസ്‌രതരകിയയ്ക്കുശേഷം ഐ.സി.യുവില്‍ കിടന്നരോഗി മരിച്ചത്. ശസ്ത്രക്രിയ നടത്തുവാന്‍ വേണ്ടി രോഗിക്കു കൊടുത്ത അന്‌സ്തീഷ്യയുടെ ഫലമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആമരാപിക്കുന്നത്.

എന്നാല്‍ രോഗി ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നേരത്തെ ഹൃദയസ്തംഭനം വന്നിട്ടുള്ളയാളാണ് ഈ രോഗിയെന്നും അവര്‍ സൂചിപ്പിച്ചു.