ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് തോക്ക് കണ്‌ടെത്തി

single-img
25 February 2012

മത്സ്യതൊഴിലാളികളെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ നിന്നും പോലീസ് കണ്‌ടെടുത്തു. കപ്പലില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് തോക്ക് കണ്‌ടെത്തിയത്. കൊല്ലം കമ്മീഷണര്‍ ദേബേഷ് ബെഹ്‌റ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കപ്പലില്‍ പരിശോധന നടത്തിയത്. സംഘത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരുമുണ്ടായിരുന്നു. ഇറ്റാലിയന്‍ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. നാല് മണിക്കൂറായി നടക്കുന്ന പരിശോധ ഇപ്പോഴും തുടരുകയാണ്.