കടലിലെ വെടിവെയ്പ്: അജീഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ എറ്റെടുക്കണമെന്ന് ബന്ധുക്കള്‍

single-img
25 February 2012

ഇറ്റാലിയന്‍ കപ്പലില്‍ നിന്നും നാവികരുടെ വെടിയേറ്റ് മരിച്ച തമിഴ്‌നാട് സ്വദേശി അജീഷ് പിങ്കുവിന്റെ ബന്ധുക്കള്‍ കേരള സര്‍ക്കാരിനെതിരേ രംഗത്തെത്തി. അജീഷിനൊപ്പം വെടിയേറ്റ് മരിച്ച മലയാളിയായ ജലസ്റ്റിന്റെ കുടുംബത്തെ സഹായിക്കാന്‍ മാത്രമാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജലസ്റ്റിന്റെ കുടുംബത്തിന് നല്‍കിയ ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണം. തമിഴ്‌നാട്ടുകാര്‍ എന്ന കാരണത്താല്‍ തങ്ങളെ അവഗണിക്കരുത്. സംഭവം നടന്നത് കേരളത്തിലായതിനാല്‍ ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണ്. അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.