സ്പിരിറ്റില്‍ പ്രകാശ്‌രാജും

single-img
25 February 2012

മോഹന്‍ലാലിനെ നായകനാക്കി രഞ്ചിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ പ്രകാശ്‌രാജും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ വേഷത്തെ വളരെ പ്രതീക്ഷപയോടുകൂടിയാണ് താന്‍ കാണുന്നതെന്ന് പ്രകാശ്‌രാജ് പറഞ്ഞു. ഇതിനുമുമ്പ് മണിരത്‌നത്തിന്റെ ഇരുവറിലും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത യാത്രമൊഴിയിലും സുരേഷ്‌കൃഷ്ണയുടെ ദി പ്രിന്‍സിലും മോഹന്‍ലാലും പ്രകാശ്‌രാജും ഒരുമിച്ചിരുന്നു. രണ്ടു ദേശിയ അവാര്‍ഡു വിജയികളുടെ പോരാട്ടമായി സ്പിരിറ്റിനെ കാണാം.