ബാംഗളൂര്‍ സ്‌ഫോടനക്കേസ്: മഅദനിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

single-img
25 February 2012

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. ബാംഗളൂര്‍ ഒന്നാം ചീഫ് മെട്രൊപ്പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. മഅദനി വിചാരണ നേരിടണമെന്നും ഈ മാസം 27ന് അദ്ദേഹത്തെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. സ്‌ഫോടനക്കേസില്‍ തന്നെ അനാവശ്യമായി പ്രതി പട്ടികയില്‍ ചേര്‍ത്തുവെന്ന് ആരോപിച്ചായിരുന്നു മഅദനിയുടെ ഹര്‍ജി.