പ്ലാനിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥ ജയഗീതയ്ക്കു സ്ഥലംമാറ്റം

single-img
25 February 2012

ട്രെയില്‍ യാത്രയ്ക്കിടയില്‍ അപമാനിതയായ പ്ലാനിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥ എം.ആര്‍ ജയഗീതയെ തിരുവനന്തപുരത്തു നിന്നു കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് സ്ഥലംമാറ്റി. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലം മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ജയഗീത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്് നടപടി. ട്രെയിനില്‍ കംപാര്‍ട്ട്‌മെന്റ് മാറി കയറിയതിന്റെ പേരില്‍ ജയഗീതയെ ട്രെയിനിലെ ടിടിഇമാര്‍ അപമാനിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തെതുടര്‍ന്ന് ആരോപണ വിധേയരായ രണ്ടു ടിടിഇമാരെ റെയില്‍വേ ആദ്യം സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും റെയില്‍ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.