വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങി

single-img
25 February 2012

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഗോകുലം ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സമരം. അതേസമയം, സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേതനം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയാറാണെന്ന് ആശുപത്രി മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചതായാണ് സൂചന.