എല്‍ഡിഎഫ് ആര്യാടനെതിരേ പരാതി നല്‍കി

single-img
25 February 2012

കോണ്‍ഗ്രസ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന പ്രസ്താവനയ്‌ക്കെതിരേയാണ് പരാതി. എല്‍ഡിഎഫ് പിറവം മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പിറവത്ത് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് അനൂപ് ജയിച്ചാല്‍ മന്ത്രിയാണെന്ന് ആര്യാടന്‍ പറഞ്ഞത്.