മലയാള മനോരമയ്ക്ക് വി.എസിന്റെ വക്കീല്‍ നോട്ടീസ്

single-img
25 February 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മലയാള മനോരമ ദിനപത്രത്തിന് വക്കീല്‍ നോട്ടീസയച്ചു. വിവാദ ഇടനിലക്കാരന്‍ ടി.ജി.നന്ദകുമാറിനെയും തന്നെയും ബന്ധപ്പെടുത്തി എഴുതിയ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അല്ലാത്തപക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.