ശ്രീലങ്കയ്ക്ക്‌ തുടര്‍ച്ചയായ മൂന്നാം വിജയം

single-img
24 February 2012

ഇന്ത്യയുടെഫൈനല്‍ മോഹങ്ങളെ ഊതിക്കെടുത്തിക്കൊണ്ട് കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം വിജയം നേടി. ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ മൂന്നുവിക്കറ്റിനു പരാജയപ്പെടുത്തിയാണ് ശ്രീലങ്ക പോയിന്റ് നിലയില്‍ ഒന്നാമതെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 280 റണ്‍സ് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ പുല്ലുവില കല്പിക്കാതെ മറികടന്നു. ശ്രീലങ്ക ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. പീറ്റര്‍ ഫോറസ്റ്റിന്റെ കന്നി സെഞ്ചുറി പാഴാകുകയും ചെയ്തു. ഈ വിജയത്തോടെ ഫൈനല്‍ കളിക്കുന്ന ടീമുകള്‍ ഏതെന്നുള്ള സംശയം ഇനിയും ബാക്കി നില്‍ക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പീറ്റര്‍ ഫോറസ്റ്റിന്റെ ആദ്യ സെഞ്ചുറിയിലൂടെയയും മൈക്കിള്‍ ക്ലാര്‍ക്കിന്റെ അര്‍ധ സെഞ്ചുറിയിലൂടെയും മികച്ച സ്‌കോര്‍ നേടി. തകര്‍പ്പന്‍ ബാറ്റിംഗിലൂടെ മഹേല ജയവര്‍ധനയും ദിനേഷ് ചന്ദിമലും വിജയം സ്വന്തമാക്കുകയായിരുന്നു.