എസ്.ബി.ടി സാഹിത്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

single-img
24 February 2012

തിരുവനന്തപുരം:സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ ഈ വർഷത്തെ സാഹിത്യ-മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.എസ്.രമേശൻ നായരുടെ ഗ്രാമക്കുയിലിനാണു മികച്ച കവിതാ സമാഹാരത്തിനുള്ള അവാർഡ്.ചെറുകഥാ സമാഹാരത്തിനു ജോൺ സാമുവൽ(ആചാരവെടി), ബാലസാഹിത്യത്തിനു ഡോ.എസ് ശ്രീദേവി(പ്രേമ കഥപറയുന്നു) സാഹിത്യ വിമര്‍ശം – യാക്കോബ് തോമസ്(ആധുനികതയുടെ പാഠങ്ങള്‍) എന്നിവയാണ് മറ്റ് സാഹിത്യ പുരസ്‌കാരങ്ങള്‍. 27-ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എസ്.ബി.ടി. മലയാള സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. 15,000-രൂപയും ആര്‍ട്ടിസ്റ്റ്ഭട്ടതിരി രൂപകല്‍പ്പന ചെയ്ത ഫലകവുമടങ്ങിയതാണ് പുരസ്‌കാരങ്ങൾ
ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ചടങ്ങില്‍ എസ്.ബി.ടി. സുവര്‍ണമുദ്ര സമ്മാനിച്ച് ആദരിക്കും.ഈ മാസം 27നു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണു അവാർഡ് വിതരണ ചടങ്ങുകൾ നടക്കുക.അവാർഡ് പ്രഖ്യാപന ചടങ്ങിൽ എസ്.ബി.ടി ജനറൽ മാനേജർ വി.കണ്ണൻകുട്ടി,വി.ശിവകുമാർ ചൌഹാൻ  എന്നിവർ പങ്കെടുത്തു