ട്വന്റി-20യില്‍ പാക്കിസ്ഥാനു വിജയം

single-img
24 February 2012

ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയത്തിന് ട്വന്റി-20യിലൂടെ പാക്കിസ്ഥാന്റെ മറുപടി. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമര്‍ ഗുള്ളിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് പാക്കിസ്ഥാനു ജയമൊരുക്കിയത്. മുഹമ്മദ് ഹഫീസ് 18 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. നേരത്തേ 33 പന്തില്‍ 39 റണ്‍സ് നേടിയ ഷോയ്ബ് മാലിക്കിന്റെ ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന്‍ 144 റണ്‍സെടുത്തത്. ഇംഗ്ലീഷ് നിരയില്‍ രവി ബൊപ്പാര 32 പന്തില്‍ 39 റണ്‍സ് നേടി. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഗ്രേയം സ്വാന്‍ മൂന്നു വിക്കറ്റ് നേടിയിരുന്നു.