പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും

single-img
24 February 2012

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇ, എഫ് നിലവറകളുടെ കണക്കെടുപ്പിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ തന്നെ സി നിലവറയുടെ കണക്കെടുപ്പിനായി ഉപയോഗിക്കും. സി, ഡി, നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. സി, ഡി, ഇ നിലവറകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയശേഷമാകും എ നിലവറയിലെ കണക്കെടുപ്പ് തുടങ്ങുക.