കേരള എന്‍.ജി.ഒ വികാസ് ഭവന്‍ ബ്രാഞ്ചിന്റെ വാര്‍ഷിക സമ്മേളനം

single-img
24 February 2012

കേരള എന്‍.ജി.ഒ യൂണിയന്‍ വികാസ് ഭവന്‍ ബ്രാഞ്ചിന്റെ 30മത് വാര്‍ഷിക സമ്മേളനം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ആഘോഷിച്ചു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എച്ച്.എം. ഇസ്മയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് ആര്‍. ഗിരീശന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സരസ്വതി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.കെ. ദിനേഷ്‌കുമാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി. അശോക് കുമാര്‍, ബ്രാഞ്ച് സെക്രട്ടറി സി.എസ്. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിശര തൊഴിലാളികള്‍ യോജിച്ചണിനിരക്കുന്ന ദേശീയ പണിമുടക്കില്‍ എല്ലാ ജീവനക്കാരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.