പര്‍വേസ് മുഷാറഫിനു വീണ്ടും സമന്‍സ്

single-img
24 February 2012

മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് വീണ്ടും കോടതിയുടെ സമന്‍സ്. കറാച്ചിയില്‍ 2007 മേയ് രണ്ടിന് 50 പേരുടെ ജീവഹാനിക്കിടയാക്കിയ ലഹള സംബന്ധിച്ച കേസില്‍ ഏപ്രില്‍ 17ന് മുഷാറഫ് ഹാജരാവണമെന്നു സിന്ധ് ഹൈക്കോടതി പുറപ്പെടുവിച്ച നോട്ടീസില്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ ലണ്ടനിലും ദുബായിയിലുമായി പ്രവാസ ജീവിതം നയിക്കുകയാണു മുഷാറഫ്. ബേനസീര്‍ വധക്കേസില്‍ ഹാജരാവാന്‍ മറ്റൊരു കോടതി നേരത്തെ മുഷാറഫിനു സമന്‍സയച്ചിരുന്നു. ഇത് അനുസരിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് എതിരേ അറസ്റ്റുവാറന്റും പുറപ്പെടുവിച്ചു. മുഷാറഫിനെ അറസ്റ്റു ചെയ്യുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടുമെന്നു നേരത്തെ ആഭ്യന്തരമന്ത്രി റഹ്്മാന്‍ മാലിക് വ്യക്തമാക്കി. ഇതിനോടു പ്രതികരിച്ച മുഷാറഫ് ബേനസീറിനെ വധിച്ചതാരാണെന്നു ഭര്‍ത്താവ് സര്‍ദാരിക്ക് അറിയാമെന്നു ടിവി ചാനലുകളോടു പറഞ്ഞു.