കപ്പലിലെ പരിശോധനയിലൂടെ എല്ലാം പുറത്തുവരുമെന്ന് ഇറ്റാലിയന്‍ മന്ത്രി

single-img
24 February 2012

രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കപ്പലിലെ പരിശോധനയിലൂടെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സറ്റഫാന്‍ ഡി മിസ്തുറ. ഇപ്പോഴുള്ള അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും മിസ്തൂറ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി രഞ്ജന്‍ മത്തായിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മിസ്തുറ.