കൂടംകുളം സമരത്തിനു പിന്നില്‍ അമേരിക്കന്‍ സംഘടനകളെന്ന് പ്രധാനമന്ത്രി

single-img
24 February 2012

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരേയുള്ള സമരങ്ങള്‍ക്കു പിന്നില്‍ അമേരിക്കയിലെ ചില സന്നദ്ധസംഘടനകളാണെന്ന പ്രധാനമന്ത്രി ഡോ. അമേരിക്കയിലെ ‘സയന്‍സ്’ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാ ണു പ്രധാനമന്ത്രി വിവാദ ത്തി നിട യാക്കിയ പ്രസ്താവന നടത്തിയത്. റഷ്യയുടെ സഹായത്തോടെയാണു കൂടംകുളം ആണവനിലയം നിര്‍മിച്ചിട്ടുള്ളത്. ഇതുവരെ 13,000 കോടി രൂപ ചെലവായി. 1000 മെഗാവാട്ട് വീതമുള്ള രണ്ടു റിയാക്ടറുകളാണു സ്ഥാപിച്ചത്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങളെ അംഗീകരിക്കാത്ത സന്നദ്ധസംഘടനകളാണു കൂടംകുളം സമരത്തിനു പിന്തുണയും സാമ്പത്തികസഹായവും നല്‍കുന്നതെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ആണവോര്‍ജത്തിനു വലിയ പങ്കു വഹിക്കാനുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആണവോര്‍ജ പദ്ധതികളെ അനുകൂലിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സംഘടനകള്‍ക്കു പുറമേ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍നിന്നുള്ള സംഘടനകളും കൂടംകുളം സമരത്തിനു സാമ്പത്തികസഹായം നല്‍കുന്നതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്ക് എതിരായ സമരത്തിനും ഇക്കൂട്ടര്‍ സാമ്പത്തികസഹായം നല്‍കുന്നുണെ്ടന്നും പ്രധാനമന്ത്രി പറഞ്ഞു.