ലാലൂരില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചു

single-img
24 February 2012

തൃശൂര്‍ ലാലൂരിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മാലിന്യനീക്കം തുടങ്ങി. പ്ലാസ്റ്റിക് വേര്‍തിരിച്ച മാലിന്യമാണ് ഇന്ന് രണ്ടു മണിയോടെ നീക്കിത്തുടങ്ങിയത്. ലാലൂരില്‍ നിന്ന് മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.വേണു നിരാഹാരമിരുന്നിരുന്നു. അതേസമയം, മാലിന്യം ശക്തന്‍ നഗറില്‍ സംസ്‌കരിക്കാനുള്ള കോര്‍പറേഷന്റെ നീക്കം വ്യാപാരികള്‍ ഇടപെട്ട് തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. കളക്ടറോ, മേയറോ നേരിട്ടെത്താതെ മാലിന്യം ശക്തന്‍നഗറില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.