മുസ്ലീം ലീഗ് തിരു. ജില്ലാ റാലിയും ശക്തിപ്രകടനവും നടന്നു.

single-img
24 February 2012

മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോനുബന്ധിച്ചുള്ള ശക്തിപ്രകടനവും ബഹുജന റാലിയും നടന്നു. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാരംഭിച്ച റാലി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്നുള്ള സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറിയും വ്യവസായ വകുപ്പു മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദനെതിരെ കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചു. നാടിനു വികസനം വരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതാണ് വി.എസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും സ്വഭാവമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഒട്ടനവധി പ്രോജക്ടുകള്‍ തിരുവനന്തപുരം അടിസ്ഥാനമാക്കി നടക്കുവാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ എം.കെ. മുനീര്‍, അബ്ദുറബ്ബ്, മുന്‍മന്ത്രി ഹുസൈന്‍ രണ്ടത്താണി, മുന്‍ ജില്ലാ പ്രസിഡന്റ് അബ്ബാസ് സേഠ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

[scrollGallery id=44]