കോഫി അന്നന്‍ യുഎന്‍ ദൂതനായി സിറിയയിലേക്ക്

single-img
24 February 2012

സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കി ജീവകാരുണ്യ സഹായം എത്തിക്കാന്‍ അവസരമൊരുക്കണമെന്ന് പ്രസിഡന്റ് അസാദിന്റെ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കാന്‍ യുഎസ്,യൂറോപ്യന്‍ രാജ്യങ്ങള്‍, അറബിരാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സിറിയയുടെ സുഹൃത്തുക്കള്‍ തയാറെടുക്കുന്നു. ഇതിനിടെ സിറിയയിലേക്കു പ്രത്യേക പ്രതിനിധിയായി മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നിയമിച്ചു. സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്ന് കോഫി അന്നന്‍ അഭ്യര്‍ഥിച്ചു. ബാന്‍ കി മൂണും അറബി ലീഗ് നേതാവ് നബില്‍ എലരാബിയും ചേര്‍ന്ന് തന്നെ സംയുക്ത പ്രതിനിധിയായി നിയമിച്ചതില്‍ ഏറെ സന്തുഷ്ടനാണെന്നും അന്നന്‍ ജനീവയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. മനുഷ്യാവകാശ ധ്വംസനവും അക്രമവും അവസാനിപ്പിച്ച് പ്രശ്‌നത്തിനു സമാധാനപ രമായ പരിഹാരം കണെ്ടത്താന്‍ ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളും മറ്റ് ഉത്തരവാദപ്പെട്ടവരും സഹകരിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.