കടലിലെ കൊലപാതകം: ഇന്ത്യാ-ഇറ്റലി നയതന്ത്രതല ചര്‍ച്ച ഇന്ന്

single-img
24 February 2012

കടലില്‍ രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സറ്റഫാന്‍ ഡി മിസ്തുറയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നിന് ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. കേരളാ ഹൗസ് റസിഡന്റ് കമ്മീഷണര്‍ യു.കെ.എസ്. ചൗഹാനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയുടെ കേരളാ സന്ദര്‍ശനത്തിനുശേഷമുള്ള ആദ്യ നയതന്ത്രതല ചര്‍ച്ചയാണിത്.