എച്ച്ഡിഎഫ്‌സിയില്‍ നിന്നു സിറ്റി പിന്‍മാറി

single-img
24 February 2012

പ്രമുഖ അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ സിറ്റി, എച്ച്്ഡി എഫ്‌സിയിലുണ്ടായിരുന്ന ഓഹരി പങ്കാളിത്തം വിട്ടൊഴിഞ്ഞു. 9.85% ഓഹരി 9327 കോടി രൂപയ്ക്കാണ് മാതൃകമ്പനിയ്ക്കു നല്‍കിയത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ ഓഹരി 657.56 രൂപയ്ക്കാണ് വ്യാപാരം നടത്തിയത്. എച്ച്ഡി എഫ്‌സിയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നു സിറ്റി ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമിത് ജാവേരി അറിയിച്ചു. എച്ച്ഡിഎഫ്‌സി ഇപ്പോള്‍ ബാങ്കിംഗ് കൂടാതെ ഇന്‍ഷ്വറന്‍സ്, അസറ്റ് മാനേജ്‌മെന്റ്, പ്രോപ്പര്‍ട്ടി ഫണ്ട് രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.