വിളപ്പില്‍ശാലയില്‍ പോലീസിനു കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കണം: ഹൈക്കോടതി

single-img
24 February 2012

തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റിലേക്കു മാലിന്യങ്ങള്‍ എത്തിക്കുന്നതിനു സംരക്ഷണം ഉറപ്പുവരുത്താന്‍ പോലീസിനു കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിളപ്പില്‍ശാലയില്‍ ഹൈക്കോടതി വിധി നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പോലീസ് നിഷ്‌ക്രിയരായിരുന്നു എന്നു കുറ്റപ്പെടുത്തി. കേന്ദ്ര സേനയെ വിളിക്കുന്നതു സംബന്ധിച്ച് ആരാഞ്ഞ കോടതി കേസില്‍ സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരായ തിരുവ നന്തപുരം കോര്‍പ റേഷനോടു നിര്‍ദേശിച്ചു.