പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് പ്രമോഷന്‍: ചെന്നിത്തല

single-img
24 February 2012

പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രമോഷന്‍ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡുതലം മുതല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മേല്‍ക്കമ്മിറ്റികളിലേക്കു പ്രമോഷന്‍ നല്‍കും. വളര്‍ന്നുവരുന്ന തലമുറകള്‍ക്കും യുവാക്കള്‍ക്കും അവസരം നല്കുന്നതിനാണ് ഈ നടപടിയെന്നു ചെന്നിത്തല വ്യക്തമാക്കി.

പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചതു തോമസ് ഐസക്കാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരം ചെയ്യേണ്ടത് തോമസ് ഐസക്കിനെതിരേയാണ്. കേരളത്തിലെ യുവാക്കളെ വഞ്ചിച്ചുകൊണ്ടുള്ള ഒരുനടപടിയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ ഇതുവരെ യുഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. റെയില്‍വേ കോച്ച് ഫാക്ടറി ഉദ്ഘാടനത്തിനു വിഎസ് പങ്കെടുക്കാതിരുന്നതു ജനവഞ്ചനയാണ്. റെയില്‍വേ ഉദ്യോഗസ്ഥരാണ് എല്ലാവരെയും ക്ഷണിച്ചത്. വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് വിഎസ് മാറിനില്ക്കുകയാണ്. പിറവത്ത് അനൂപ് ജേക്കബ് വിജയിക്കും. ഉപതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വെല്ലുവിളി സ്വീകരിച്ചിരിക്കയാണ് അദ്ദേഹം പറഞ്ഞു.