ജയിച്ചാല്‍ അനൂപ് മന്ത്രി തന്നെയെന്ന് ചെന്നിത്തല

single-img
24 February 2012

പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ പ്രസ്താവനയില്‍ തെറ്റില്ലെന്നും ആര്യാടന്റെ പ്രസ്താവന ചട്ടവിരുദ്ധമല്ലെന്നും ചെന്നിത്തല പറഞ്ഞു. ആര്യാടന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്‌ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.