ചെന്നൈയിലെ പോലീസ് വെടിവെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

single-img
24 February 2012

ചെന്നൈയില്‍ ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ദേശീയമനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യമുന്നയിച്ച് തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കമ്മീഷന്‍ നോട്ടീസയച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി എട്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ്് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മജിസ്‌ട്രേറ്റുതല അന്വേഷണ റിപ്പോര്‍ട്ടും കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഹാജരാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.