വി.എ.അരുണ്‍കുമാറിനെതിരായ ആരോപണം: നിയമസഭാ സമിതി റിപ്പോര്‍ട്ട് മാര്‍ച്ച് എട്ടിന്

single-img
24 February 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ അടുത്ത സിറ്റിംഗ് മാര്‍ച്ച് രണ്ടിന് നടക്കും. അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചത്, അക്കാദമിയ്ക്ക് പണം അനുവദിച്ചത്, ഐഎച്ച്ആര്‍ഡി മോഡല്‍ ഫിനിഷിംഗ്് സ്‌കൂളിലെ നിയമനം, ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത്, അരുണിന്റെ സുഹൃത്തിന്റെ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് വി.ഡി.സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി അന്വേഷിച്ചത്.