അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

single-img
24 February 2012

ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം മുംബയിലെ സെവന്‍ ഹില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. ഇന്നലെ രാത്രി വൈകിയാണ് ബച്ചന്‍ വീട്ടിലേക്ക് പോയത്. ചികിത്സാര്‍ത്ഥം 13 ദിവസം അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ബച്ചന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണെ്ടന്ന് ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്.