അഫ്ഗാനിസ്ഥാനില്‍ യുഎസ് വിരുദ്ധ പ്രകടനം തുടരുന്നു

single-img
24 February 2012

അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമ താവളത്തില്‍ സൈനികര്‍ ഖുര്‍ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച യുഎസ് വിരുദ്ധ പ്രകടനങ്ങള്‍ നാലാംദിവസവും തുടര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം കാബൂളിലും മറ്റു നഗരങ്ങളിലും പ്രകടനങ്ങള്‍ നടത്തപ്പെട്ടു. നാറ്റോ ആസ്ഥാനത്തേക്കും യുഎസ് കോണ്‍സുലേറ്റിലേക്കും ഇരച്ചുകയറാന്‍ പ്രകടനക്കാര്‍ ശ്രമിച്ചു. നാലുദിവസത്തിനുള്ളില്‍ 23 പേര്‍ക്കു ജീവഹാനി നേരിട്ടു. പാശ്ചാത്യസൈനികരെ ആക്രമിക്കാന്‍ താലിബാന്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് ഒരു അഫ്ഗാന്‍ സൈനികന്‍ രണ്ടു യുഎസ് ഭടന്മാരെ വെടിവച്ചുകൊന്നു. ബാഗ്രാം സൈനികതാവളത്തിലെ സൈനികര്‍ ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രസിഡന്റ് ഒബാമ മാപ്പു പറഞ്ഞെങ്കിലും സംഘര്‍ഷം അയഞ്ഞിട്ടില്ല. ഇതിനിടെ, വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു താവളത്തില്‍നിന്ന് 50 സൈനികരെ ജര്‍മനി പിന്‍വലിച്ചു.