ബി.ജെ.പി പാര്‍ട്ടി നേതൃത്വത്തിന് യെദിയൂരപ്പയുടെ അന്ത്യശാസനം

single-img
23 February 2012

ഫെബ്രുവരി 27 നു മുമ്പ് തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് യെദിയൂരപ്പ പാര്‍ട്ടി നേതൃത്വത്തിന് അന്ത്യശാസനം നല്‍കി. ബാംഗളൂരിലെ റേസ്‌കോഴ്‌സ് റോഡിലുള്ള വസതിയില്‍ തന്നെ അനുകൂലിക്കുന്ന നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗത്തിലാണ് യെദിയൂരപ്പ നിലപാടു വ്യക്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്കു വിളിച്ചുകൂട്ടിയ യോഗത്തില്‍ ഒരു കാലത്തു യെദിയൂരപ്പയുടെ എതിരാളിയായിരുന്ന ഗ്രാമവികസനമന്ത്രി ജഗദീഷ് ഷെട്ടാറും ആഭ്യന്തരമന്ത്രി ആര്‍.അശോകും പങ്കെടുത്തു. 62 എംഎല്‍എമാര്‍ യോഗത്തില്‍ സംബ ന്ധിച്ചു. പാര്‍ട്ടിദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ബാംഗളൂരില്‍ എത്തുന്നതിനു തൊട്ടുമുമ്പാണു നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി യെദിയൂരപ്പയുടെ ബലപരീക്ഷണം.

അതേസമയം, ഉച്ചഭക്ഷണത്തിനായി യെദിയൂരപ്പ തന്നെയും ക്ഷണിച്ചിരുന്നതായും മറ്റു പരിപാടികളുള്ളതിനാലാണു താന്‍ പോകാതിരുന്നതെന്നും മുഖ്യമന്ത്രി സദാനന്ദഗൗഡ മംഗലാപുരത്തു പറഞ്ഞു. ശക്തി തെളിയിക്കാനുള്ള യോഗമല്ലിതെന്നും വെറുമൊരു കൂടിച്ചേരല്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.