ഉറക്കം തടസ്സപ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതി വിധി

single-img
23 February 2012

ഒരു വ്യക്തിയുടെ ഉറക്കം തടസപ്പെടുത്തുന്ന നടപടി അയാളുടെ മൗലിക അവകാശം ലംഘിക്കുന്നതിനു തുല്യമാണെന്നു സുപ്രീംകോടതി. ബാബാ രാംദേവിനും അനുയായികള്‍ക്കുമെതിരേ രാത്രിയില്‍ പോലീസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ചാണു സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ഉറക്കം ഒരാളുടെ സ്വാഭാവിക പ്രക്രിയയുടെ ഭാഗമാണ്. അതു തടസപ്പെടുത്തുന്നതു പീഡന ത്തിനു തുല്യമാണ്. സ്വഭാവിക വിശ്രമത്തിനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണെന്നു വിധി പ്രസ്താവിച്ച ബെഞ്ചിലെ ജസ്റ്റീസ് ബി. എസ്. ചൗഹാന്‍ വ്യക്തമാക്കി.