ഓഹരി വിപണി ഇടിഞ്ഞു

single-img
23 February 2012

ഏതാനും ആഴ്ചകളായി കുതിപ്പു തുടര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണി ലാഭമെടുക്കല്‍ വില്പനയില്‍ തകര്‍ച്ച നേരിട്ടു. ഫെബ്രുവരിയിലെ ഡെറിവേറ്റീവ് കോണ്‍ട്രാക്റ്റുകള്‍ കാലാവധിയെത്താന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സൂചികയില്‍ വന്‍ ചാഞ്ചാട്ടങ്ങളും പ്രകടമായി. ഐടി വിഭാഗം ഓഹരി സൂചികയ്ക്കുണ്ടായ നേരിയ നേട്ടം ഒഴിച്ചാല്‍ ബിഎസ്ഇയിലെ എല്ലാ സെക്ടറല്‍ സൂചികകളും കനത്ത നഷ്ടം നേരിട്ടു.

റിയല്‍ എസ്‌റ്റേറ്റ്, ബാങ്കിംഗ്, മെറ്റല്‍സ് വിഭാഗം ഓഹരികളിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. എസ്ബിഐ ഓഹരി വില എട്ടു ശതമാനത്തോളം ഇടിവിലാണു ക്ലോസ് ചെയ്തത്. കടക്കെണിയില്‍പ്പെട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍ ആയിരം കോടിയലധികം രൂപ എസ്ബിഐക്കു നല്കാനുണെ്ടന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.