സച്ചിനു പകരക്കാരന്‍ ഉണ്ടായിട്ടില്ല: വെംഗ്‌സാര്‍ക്കര്‍

single-img
23 February 2012

ഇന്ത്യന്‍ മാധ്യമങ്ങളും കപില്‍ദേവ് അടക്കമുള്ള സീനിയര്‍ താരങ്ങളും സച്ചിന്റെ വിരമിക്കലിനുവേണ്ടി മുറവിളികൂട്ടുമ്പോള്‍ സച്ചിനു ശക്തമായ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെംഗ്‌സാര്‍ക്കര്‍ രംഗത്ത്. ഇന്ത്യന്‍ ടീമില്‍ സച്ചിനു പകരക്കാരനായി മറ്റൊരാളെ കണെ്ടത്താനായിട്ടില്ലെന്ന് വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു. വിരമിക്കുന്ന കാര്യത്തില്‍ സച്ചിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കണമെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കേണല്‍. സച്ചിന് ഇപ്പോള്‍ 39 വയസായി. എന്നിരുന്നാലും അദ്ദേഹത്തോളം ശാരീരികക്ഷമതയുള്ള മറ്റൊരു കളിക്കാരന്‍ ഇന്ത്യന്‍ നിരയിലില്ലെന്നും വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു. സച്ചിന്‍ മാറണമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നു മനസിലാകുന്നില്ല. നമ്മുടെ സൈഡ് ബഞ്ച് സ്‌ട്രെംഗ്തിനെക്കുറിച്ച് അറിയാവുന്നവരാരും അങ്ങനെ പറയില്ല. വളരെമോശമാണ് നമ്മുടെ രണ്ടാം നിരയെന്നും വെംഗ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.