കടലിലെ വെടിവെയ്പ്പ്: എഫ്‌ഐആറില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

single-img
23 February 2012

കടലില്‍ രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പോലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍(എഫ്‌ഐആര്‍) അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് എഫ്‌ഐആര്‍ തയാറാക്കിയത്. പോലീസ് തയാറാക്കിയ എഫ്‌ഐആര്‍ ദുര്‍ബബലമാണെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് കാര്യക്ഷമമായാണ് നടപടി സ്വീകരിക്കുന്നത്. ഇറ്റലിയും ഇപ്പോള്‍ നമ്മുടെ വാദം അംഗീകരിച്ച മട്ടാണെന്നും കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിറവത്ത് ജയിച്ചാല്‍ അനൂപ് ജേക്കബിന് ടി.എം.ജേക്കബ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെ നല്‍കുമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് മുന്നണിയുടെ മുന്‍നിലപാട് അനുസരിച്ചായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.